ക്ഷേമ പെൻഷൻ മസ്റ്ററിംഗ് നീട്ടി
Monday 25 August 2025 1:30 AM IST
തിരുവനന്തപുരം:ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗിനുള്ള സമയപരിധി സെപ്തംബർ 10 വരെ നീട്ടിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താം.