സെപ്തംബർ അഞ്ചിന് റിവീൽ ചെയ്യുമെന്ന് ദിയ കൃഷ്ണ; ലക്ഷങ്ങൾ കൊയ്യാനാണെന്ന് കമന്റ്; കാത്തിരുന്ന് ആരാധകർ
ജൂലായ് അഞ്ചിനായിരുന്നു സോഷ്യൽ മീഡിയ താരവും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് ആൺ കുഞ്ഞ് പിറന്നത്. അന്ന് പ്രസവിക്കുന്നതിന്റെ വീഡിയോ ദിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ഏറെ ചർച്ചയായിരുന്നു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ഡെലിവറിക്ക് ശേഷം കുഞ്ഞിന്റെയും കുടുംബത്തിന്റെയും ഓരോ വിശേഷങ്ങൾ ദിയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
എന്നാൽ കുഞ്ഞിന്റെ മുഖം ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഒട്ടേറെ പേർ കുഞ്ഞിന്റെ മുഖം കാണണമെന്ന് ആവശ്യപ്പെട്ട് കമന്റ് ചെയ്യുമായിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ മുഖം സെപ്തംബർ അഞ്ചിന് റിവീൽ ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് ദിയ കൃഷ്ണ. സെപ്റ്റംബർ അഞ്ചിനാണ് അശ്വിന്റെയും ദിയയുടെയും വിവാഹവാർഷികം. അതുകൊണ്ടായിരിക്കും ആ ദിവസം തന്നെ കുഞ്ഞിന്റെ മുഖം ലോകത്തെ കാണിക്കാൻ ദിയ തീരുമാനിച്ചത്.
നേരത്തെ നൂലുകെട്ടിന് കുഞ്ഞിന്റെ മുഖം കാണിക്കുമെന്നാണ് ആരാധകർ കരുതിയിരുന്നത്. അന്ന് അതുണ്ടായില്ല. എന്നാൽ കുഞ്ഞിന്റെ ഫേസ് റിവീൽ ഇത്രയധികം ഹൈപ്പ് കൊടുത്ത് ചെയ്യുന്നതിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഒരു വിഭാഗം വിമർശിക്കുന്നുണ്ട്. വീഡിയോ ഹൈപ്പ് കൊടുത്ത് ലക്ഷങ്ങൾ വാരാനാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്.
കടയിൽ പോയപ്പോ എല്ലാരും കണ്ടു. കുഞ്ഞിനെ ഇപ്പൊൾ പോയ സ്ഥലത്തുള്ളവർ കണ്ടു. പക്ഷെ സബ്സ്‌ക്രൈബേഴ്സ് മാത്രം കാണരുത്. ഇഷ്ടം ഉള്ളപ്പോ കാണിക്കട്ടെ ചോദിക്കാതെ ഇരിക്കൂ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'എന്റെ പൊന്നോ ഇവർക്ക് തന്നെ അറിയാം, ഇവരുടെ കുഞ്ഞിനെ കാണാൻ കുറെ എണ്ണം കാത്തിരിക്കുകയാണെന്ന്. ഫേസ് റിവീൽ എന്നും പറഞ്ഞ് ലക്ഷങ്ങൾ യൂട്യൂബിൽ നിന്ന് ഉണ്ടാക്കാനുള്ള പരിപാടിയാണ് എന്ന് പലർക്കും അറിയില്ല. ഞങ്ങളുടെ ലൈക്കും സബസ്‌ക്രിപ്ഷനും വേണം കുട്ടിയെ ഞങ്ങൾക്ക് കാണിച്ചു തരില്ല. നല്ല മര്യാദ. നിങ്ങളെ ഇഷ്ട്ടപെടുന്നവർക്ക് അല്ലേ കാണിക്കേണ്ടത്. ഒരു തവണ കാണിച്ചു കൊടുക്ക് പിന്നെ കാണിക്കേണ്ട. കുറച്ച് വലുതായിട്ട് കാണിച്ചാൽ മതി. ഞങ്ങൾ അത്ര അല്ലേ ആവശ്യപ്പെടുന്നുള്ളൂ'- എന്നിങ്ങനെയാണ് മറ്റ് കമന്റുകൾ.