'ലെ സുരേഷ് ഗോപി - ഇവനെ വളരാൻ അനുവദിച്ചു കൂട'; സംവിധായകനെ വരെ ഞെട്ടിച്ച് ഏഴുവയസുകാരൻ, വീഡിയോ

Monday 25 August 2025 12:07 PM IST

കുട്ടികളുടെ വീഡിയോ എപ്പോഴും സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. അത്തരത്തിൽ ഒരു കൊച്ചുമിടുക്കന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാവുന്നത്. കുട്ടിയുടെ അമ്മ ചിത്രീകരിച്ച വീഡിയോയാണ് ഇത്. 'ഞാനൊരു പാട്ട് പാടട്ടെ, സുരേഷ് ഗോപിയുടെ പാട്ട്. മിന്നൽ വള പാടാം' എന്ന് പറഞ്ഞാണ് കുട്ടി പാടുന്നത്.

നരിവേട്ടയിലെ മിന്നൽ വള ഗാനം സുരേഷ് ഗോപി പാടിയാൽ എങ്ങനെയാവും, എന്നത് പോലെയാണ് കുട്ടി പാടുന്നത്. വിസ്‌മിത എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 10 ലക്ഷം വ്യൂസാണ് ലഭിച്ചത്. ഏഴ് വയസുള്ള മനോ വിസ്മയ എന്ന കുട്ടിയാണ് പാട്ട് പാടുന്നത്. വീഡിയോ വെെറലായതിന് പിന്നാലെ കമന്റുമായി നിരവധി പേർ രംഗത്തെത്തുന്നുണ്ട്. നരിവേട്ടയുടെ സംവിധായകനായ അനുരാജ് മനോഹറും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

'മിടു മിടുക്കൻ', 'ലെ സുരേഷ് ഗോപി : കൊന്നിട്ട് പോടാ', 'ചെക്കൻ ആൾ കൊള്ളാലോ, ഇത് കത്തും', 'ലെ സുരേഷ് ഗോപി: ഇപ്പൊ തന്നെ എയറിലാ നീയും കൂടെ', 'സുരേഷ് ഗോപി വന്നു കമന്റ് ഇട്ടാലെ ഇവൻ ഇത് നിർത്തൂ', 'ലെ സുരേഷ് ഗോപി- ഇവനെ വളരാൻ അനുവദിച്ചു കൂട', 'സുരേഷ് ഗോപി അന്വേഷിക്കുന്നുണ്ട്' - ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ.