മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണി, തൃശൂരിൽ മദ്ധ്യവയസ്‌കനെ പിടികൂടിയത് വലയെറിഞ്ഞ്
Monday 25 August 2025 2:36 PM IST
തൃശൂർ: മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ മദ്ധ്യവയസ്‌കനെ റെസ്‌ക്യൂ വലയെറിഞ്ഞ് പിടികൂടി. പട്ടാമ്പി സ്വദേശിയെയാണ് ഫയർഫോഴ്സും പൊലീസും സാഹസികമായി പിടികൂടിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് ഇയാൾ കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്സും മദ്ധ്യവയസ്‌കനെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഫയർഫോഴ്സ് കെട്ടിടത്തിൽ കയറി താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ അക്രമാസക്തനാകുകയായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന ഓടും ഗ്ലാസും താഴേക്കെറിഞ്ഞ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഇതിൽ ചില ഉദ്യോഗസ്ഥർക്ക് ചെറിയ പരിക്കുകളേറ്റിട്ടുണ്ട്. തുടർന്ന് ഫയർഫോഴ്സ് കെട്ടിടത്തിന്റെ മുകളിലെത്തി റെസ്‌ക്യൂ വലയെറിഞ്ഞ് ഇയാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പിടികൂടുകയായിരുന്നു.