'കാർബൺ ന്യൂട്രൽ ഗോശ്രീ' പദ്ധതിക്ക് ഇന്ന് തുടക്കം
Tuesday 26 August 2025 12:53 AM IST
വൈപ്പിൻ: കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജിഡയുടെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ വൈപ്പിൻ മണ്ഡലത്തിൽ 'കാർബൺ ന്യൂട്രൽ ഗോശ്രീ ' കാർഷിക പദ്ധതിക്ക് ഇന്ന് തുടക്കമാകും. എട്ട് ലക്ഷം രൂപ ചെലവിൽ വീട്ടുവളപ്പിൽ ഫലവൃക്ഷ, പച്ചക്കറി തോട്ടം ഒരുക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. സൗജന്യമായി പച്ചക്കറി തൈകൾ, വിത്തുകൾ, ടിഷ്യൂ കൾച്ചർ വാഴ തൈകൾ എന്നിവ ഇതിന്റെ ഭാഗമായി വിതരണം ചെയ്യും. ഓരോ പഞ്ചായത്തിലും അഞ്ഞൂറ് രൂപ വിലമതിക്കുന്ന 200 യൂണിറ്റുകളാകും വിതരണം ചെയ്യുക. ഇന്ന് രാവിലെ 9ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഞാറക്കലിലും ജിഡ സെക്രട്ടറി രഘുരാമൻ എളങ്കുന്നപ്പുഴയിലും പദ്ധതി ഉദ്ഘാടനം ചെയ്യും.