സർട്ടിഫിക്കറ്റ് വിതരണം
Tuesday 26 August 2025 12:25 AM IST
മലപ്പുറം: കേരള സ്റ്റേറ്റ് റൂട്രേണിക്സിന്റെ മലപ്പുറം സ്റ്റഡി സെന്ററായ രാജാജി അക്കാദമി മലപ്പുറം നഗരസഭയുടെ സഹകരണത്തോടെ നടപ്പാക്കിയ കമ്പ്യൂട്ടർ പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിലും വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലും പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള കോൺവെൻക്കേഷൻ പ്രോഗ്രാമും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ എംപ്ലോയ്ബിലിറ്റി സെന്ററുമായി സഹകരിച്ച് നടത്തിക്കൊണ്ടിരുന്ന സോഫ്റ്റ് സ്‌കിൽ ട്രെയിനിംഗ് ആന്റ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്സ് ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. വിവിധ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹക്കീം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ പി.സുരേഷ് കുമാർ പ്രസംഗിച്ചു.