അഗത്തി വിമാനം റദ്ദാക്കി, നെടുമ്പാശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം
Tuesday 26 August 2025 1:27 AM IST
നെടുമ്പാശേരി: കൊച്ചി - അഗത്തി വിമാനം റദ്ദാക്കിയതിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ ഉച്ചയ്ക്ക് 1.20ന് കൊച്ചിയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. 40 യാത്രക്കാർ അഗത്തിയിലേക്ക് പോകാനുണ്ടായിരുന്നു. ചെക്ക് ഇൻ ചെയ്ത് ബോർഡിംഗ് പാസുമായി മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് വിമാനം റദ്ദാക്കുന്നതായി അറിയിച്ചത്. ബംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 12.55ന് എത്തുന്ന വിമാനമാണ് പിന്നീട് അഗത്തിയിലേക്ക് പോകുന്നത്. ഇന്നലെ ബംഗളൂരുവിൽ നിന്ന് ഈ വിമാനമെത്താതിരുന്നതാണ് പ്രശ്നമായത്.