സൈക്കിൾ വിതരണം
Tuesday 26 August 2025 12:02 AM IST
ഫറോക്ക്: ബേപ്പൂർ എം.എൽ.എ മന്ത്രി പി.എ മുഹമ്മദ് റിയാസ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സി.എസ്.ആർഫണ്ട് ഉപയോഗിച്ച് ഫറോക്ക് ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് കായികക്ഷമത ഉറപ്പു വരുത്തുന്നതിനായി സൈക്കിൾ വിതരണം ചെയ്തു. ഫറോക്ക് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.പി സുലൈഖ ഉദ്ഘാടനം ചെയ്തു. എസ്ബിഐ ഫറോക്ക് ശാഖാ മാനേജർ അബിദ, എച്ച് എം.കെ.പി സ്റ്റിവി , ഡെപ്യൂട്ടി എച്ച് എംസിന്ധു കിഴക്കേകുനി എന്നിവർ പ്രസംഗിച്ചു. കൗൺസിലർ കെ.കമറുലൈല അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സി. ഷിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബേബി നന്ദിയും പറഞ്ഞു.