പാട്ടുകൂട്ടം വാർഷികം ആഘോഷിച്ചു

Tuesday 26 August 2025 12:02 AM IST
പാട്ടുകൂട്ടം കോഴിക്കോട് നാടൻകലാ പഠന ഗവേഷണ അവതരണ സംഘ്തിന്റെ ഇരുപത്തിയാറാം വാർഷികാഘോഷവും ലോകഫോക്‌ലോർ ദിനാഘോഷവും ചടങ്ങിൽ നിന്നും

കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോട് നാടൻകലാ പഠന ഗവേഷണ അവതരണ സംഘം ഇരുപത്തിയാറാം വാർഷികാഘോഷവും ഫോക്‌ലോർ ദിനാഘോഷവും നടന്നു. കാലിക്കറ്റ്‌ സർവകലാശാല മുൻ ഫോക്‌ലോർ വകുപ്പ് മേധാവിയും ഗ്രന്ഥകാരനുമായ ഡോ. ഇ കെ ഗോവിന്ദവർമ്മ രാജ ഉദ്ഘാടനം ചെയ്തു. പാട്ടുകൂട്ടം വാർഷികപുരസ്‌കാര ജേതാക്കളായ പത്മൻ പന്തീരാങ്കാവ് (സാംസ്കാരിക രത്നം - മരണാനന്തര ബഹുമതി ), പി.ടി നിസാർ (മാധ്യമ രത്നം ), കലാമണ്ഡലം സത്യവ്രതൻ (കലാരത്നം ), പി.പി സാബിറ (മഹിളാ രത്നം )എന്നിവർക്ക് പുരസ്‌കാരങ്ങൾ സമർപ്പിച്ചു. പത്മൻ പന്തീരാങ്കാവിനുള്ള പുരസ്‌കാരം മകൾ പരിഷ്മ പത്മൻ ഏറ്റുവാങ്ങി.പാട്ടുകൂട്ടം ഡയറക്ടർ ഗിരീഷ് ആമ്പ്ര അദ്ധ്യക്ഷത വഹിച്ചു. പാട്ടുകൂട്ടം ജോഡയറക്ടർ കോട്ടക്കൽ ഭാസ്കരൻ സ്വാഗതവും പ്രോഗ്രാം കൺവീനർ വിജയൻ നന്ദനം നന്ദിയും പറഞ്ഞു.