കോൺഗ്രസ് ഉപവാസം നാളെ

Tuesday 26 August 2025 12:02 AM IST
കോൺഗ്രസ്

മേപ്പയ്യൂർ : മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ മണ്‌ഡലം പ്രസിഡന്റ് പി.കെ അനീഷ് മേപ്പയ്യൂർ ടൗണിൽ നടത്തുന്ന 48 മണിക്കൂർ ഉപവാസസമരം നാളെ ആരംഭിക്കും. വൈകിട്ട് അഞ്ചിന് ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം 29ന് വൈകിട്ട് അഞ്ചിന് അഡ്വ. ടി .സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.സി അബു, അഡ്വ. പി. എം നിയാസ് , യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷെഹിൻ, എ.ഐ.സി.സി മെമ്പർ ഡോ. ഹരിപ്രിയ ,കെ.പി.സി.സി മെമ്പർ കെ .രത്നവല്ലി, കെ പ്രവീൺകുമാർ ,അഡ്വ. ബി.ആർ.എം ഷഫീർ, ഡോ.സോയ ജോസഫ് , കെ.ബാലനാരായണൻ എന്നിവർ പങ്കെടു ക്കും. സംഘാടക സമിതി ഭാരവാഹികളായി ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ (ചെയർമാൻ), ടി.കെ അബ്ദുറഹിമാൻ (കൺവീനർ) , കെ.പി വേണുഗോപാൽ (ട്രഷറർ) , സി.എം. ബാബു (പ്രചരണ കമ്മറ്റി) എന്നിവരെ തെരഞ്ഞെടുത്തു.