ഭിന്നശേഷി സ്കൂൾ കെട്ടിട ഉദ്ഘാടനം
Tuesday 26 August 2025 12:01 AM IST
വടകര : താഴെഅങ്ങാടി തണൽ ഭിന്നശേഷി സ്കൂളിന് പുതുതായി പണിത കെട്ടിടം മലബാർ ഗോൾഡ് ചെയർമാൻ എം. പി അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി സെന്ററുകൾ, ഒക്യുപേഷൻ ഹാൾ , സെൻസർ ഹാൾ എന്നിവയുൾപ്പെടെയുള്ള സ്കൂൾ കെട്ടിടത്തിൽ ഭിന്നശേഷി പരിശീലനത്തിനുള്ള ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തണൽ ചെയർമാൻ ഡോ വി ഇദ്രീസ് തണൽ പ്രോജക്ട് അവതരിപ്പിച്ചു. ടി.ഐ നാസർ അദ്ധ്യക്ഷത വഹിച്ചു. വടകര നഗരസഭ വൈസ് ചെയർമാൻ പി.കെ സതീശൻ, വാർഡ് കൗൺസിലർ നളിനാക്ഷൻ, കെ.വി റംല, കണ്ടോത്ത് അബൂബക്കർ, ഫായ്‌സ് പി പി, അഫ്സർ വി കെ, അസീസ് പ്രസംഗിച്ചു. ആർ നൗഷാദ് സ്വാഗതവും പി.ടി. എ പ്രസിഡന്റ് കെ സജിത്ത് നന്ദിയും പറഞ്ഞു.