പൊലീസിന് വൈദ്യ സഹായ പരിശീലനം
ആലുവ: അടിയന്തര സാഹചര്യങ്ങളിൽ വൈദ്യസഹായം നൽകുന്നതിന് പൊലീസിനെ പ്രാപ്തരാക്കുന്ന റേഞ്ച് തല പരിശീലന പരിപാടി ആലുവയിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി എസ്. സതീഷ് ബിനോ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി എം. ഹേമലത അദ്ധ്യക്ഷയായി. ഡോക്ടർമാരായ ആർ. വിവേക്, വി. അരവിന്ദ്, നിഖിൽ ദിലീപ്, ടോണി തോമസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. അടിയന്തര ശുശ്രൂഷ, മെഡിക്കോ ലീഗൽ, സൈക്യാട്രിക് എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു പരിശീലനം. സി.പി.ആറിൽ പ്രായോഗിക പരിശീലനവും നൽകി. കാരിത്താസ് ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ റേഞ്ചിൽ നിന്ന് 150 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്തു.