ഗണേശോത്സവം ഇന്ന് തുടക്കം

Tuesday 26 August 2025 2:07 AM IST

ക​ള​മ​ശേ​രി​:​ ​നാ​റാ​ണം​ ​ശ്രീ​ ​വി​നാ​യ​ക​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഗ​ണേ​ശോ​ത്സ​വം​ ​നാ​റാ​ണ​ത്ത് ​എ​ൻ.​എ​സ്.​എ​സ് ​ഹാ​ളി​ൽ​ ​ഇ​ന്ന് ​ആ​രം​ഭി​ക്കും. വൈ​കി​ട്ട് 5.​ 30​ന് ​വി​നാ​യ​ക​ ​പ്ര​തി​ഷ്ഠ.​ 6​ന് ​നാ​റാ​ണ​ത്ത് ​ശ്രീ​കൃ​ഷ്ണ​സ്വാ​മി​ ​ക്ഷേ​ത്രം​ ​മു​ൻ​ ​മേ​ൽ​ശാ​ന്തി​ ​വി​ഷ്ണു​ ​ന​മ്പൂ​തി​രി​ ​ഭ​ദ്ര​ദീ​പം​ ​കൊ​ളു​ത്തി​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ 8​ന് ​അ​ന്ന​ദാ​നം.​ ​നാ​ളെ​ ​രാ​വി​ലെ​ 6​ന് ​ഇ​ല​ഞ്ഞി​ക്ക​ൽ​ ​ശി​വ​ക്ഷേ​ത്രം​ ​മേ​ൽ​ശാ​ന്തി​ ​കേ​ശ​വ​ൻ​ ​ന​മ്പൂ​തി​രി​പ്പാ​ടി​ന്റെ​ ​മു​ഖ്യ​ ​കാ​ർ​മി​ക​ത്വ​ത്തി​ൽ108​ ​നാ​ളി​കേ​ര​ത്തി​ന്റെ​ ​മ​ഹാ​ഗ​ണ​പ​തി​ ​ഹോ​മം,​ ​വൈ​കി​ട്ട് 6​ന് ​ദീ​പാ​രാ​ധ​ന,​ ​ഭാ​ഗ​വ​ത​ ​ആ​ചാ​ര്യ​ൻ​ ​പ​ള്ളി​ക്ക​ൽ​ ​സു​നി​ലി​ന്റെ​ ​പ്ര​ഭാ​ഷ​ണം,​ 8​ന് ​അ​ന്ന​ദാ​നം.​ 28​ന് ​വൈ​കി​ട്ട് 5.​ 30​ന് ​വി​ഗ്ര​ഹ​ ​നി​മ​ജ്ജ​ന​ ​ഘോ​ഷ​യാ​ത്ര​ ​നാ​റാ​ണ​ത്ത് ​ക്ഷേ​ത്ര​ ​സ​മീ​പ​ത്ത് ​നി​ന്നു​മാ​രം​ഭി​ച്ച് ​ഫാ​ക്ട് ​ക​വ​ല​ ​വ​ഴി​ ​ഏ​ലൂ​ർ​ ​ഫെ​റി​യി​ൽ​ ​സ​മാ​പി​ക്കും.