ഗണേശോത്സവം: ചിത്രരചനാമത്സരം

Tuesday 26 August 2025 1:13 AM IST

കൊ​ച്ചി​:​ ​ഗ​ണേ​ശോ​ത്സ​വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​ശ്വ​ഹി​ന്ദു​ ​പ​രി​ഷ​ത്ത് ​കൊ​ച്ചി​ ​മ​ഹാ​ന​ഗ​ര​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ചി​ത്ര​ര​ച​നാ​മ​ത്സ​രം​ ​ന​ട​ത്തി.​ ​പാ​വ​ക്കു​ളം​ ​മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ​ ​പ​രി​ഷ​ത്ത് ​സം​ഘ​ട​നാ​ ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ​ ​ക​ണ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മ​ഹാ​ന​ഗ​രം​ ​ജി​ല്ലാ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​എ.​ ​ശ്രീ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സം​സ്ഥാ​ന​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​അ​ഭി​നു​ ​സു​രേ​ഷ്,​ ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​ർ​ ​വി.​ ​ശ്രീ​കു​മാ​ർ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​ജ​യേ​ഷ് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​വി​ജ​യി​ക​ളെ​ ​വി​നാ​യ​ക​ ​ച​തു​ർ​ത്ഥി​ ​ദി​ന​മാ​യ​ 27​ന് ​പ്ര​ഖ്യാ​പി​ക്കും.​ ​അ​ന്ന് 20​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഗ​ണേ​ശ​ ​വി​ഗ്ര​ഹ​ ​പ്ര​തി​ഷ്ഠ​ ​ന​ട​ത്തും.​ 31​ന് ​വൈ​കി​ട്ട് ​മൂ​ന്നി​ന് ​ക​ലൂ​ർ​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌​റു​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​നി​ന്ന് ​ഘോ​ഷ​യാ​ത്ര​യാ​യി​ ​വൈ​പ്പി​നി​ലെ​ ​പു​തു​വൈ​പ്പ് ​ബീ​ച്ചി​ൽ​ ​വി​ഗ്ര​ഹ​ങ്ങ​ൾ​ ​നി​മ​ജ്ജ​നം​ ​ചെ​യ്യും.