ലോക് സംവർദ്ധൻ പർവ് ഇന്നു മുതൽ
Tuesday 26 August 2025 1:25 AM IST
കൊച്ചി: ന്യൂനപക്ഷ സമുദായങ്ങളിലെ കരകൗശല വിദഗ്ദ്ധർ, കരകൗശല തൊഴിലാളികൾ, നെയ്ത്തുകാർ, പാചകക്കാർ, സംരംഭകർ എന്നിവർക്ക് വിപണി ഒരുക്കുന്ന ലോക് സംവർദ്ധൻ പർവ് ഇന്ന് മുതൽ സെപ്‌തംബർ നാലുവരെ മറൈൻഡ്രൈവിൽ നടക്കും. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രദർശനം ന്യൂനപക്ഷകാര്യ, സഹമന്ത്രി ജോർജ് കുര്യൻ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പരിപാടിയെന്ന് അധികൃതർ അറിയിച്ചു. 10 ദിവസത്തെ മേളയിൽ നൂറിലധികം കരകൗശല തൊഴിലാളികളും 15 പാചക വിദഗ്ദ്ധരും പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ കരകൗശല ഉത്പന്നങ്ങൾ പ്രദർശിപ്പിക്കും. വിപുലമായ ഭക്ഷണപ്രദർശനവും ഒരുക്കും. രാവിലെ 10 മുതൽ വൈകിട്ട് ഏഴു വരെയാണ് പ്രദർശനം.