അത്തം 11ന് പൊന്നോണം
Tuesday 26 August 2025 12:00 AM IST
തിരുവനന്തപുരം: ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ഇന്ന് അത്തം. ഇത്തവണ 'അത്തം 10ന് "അല്ല, 11നാണ് പൊന്നോണം. ചിത്തിര നക്ഷത്രം രണ്ടു ദിവസങ്ങളിൽ (27, 28) വരുന്നതുകൊണ്ടാണിങ്ങനെ.
തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങങ്ങൾക്ക് മണവും മധുരവും പകരുന്ന ആചാരമാണ് അത്തമിടൽ.ഒന്നാം നാൾ ഒരിനം പൂവുകൊണ്ടാണ് പൂക്കളം. തിരുവോണത്തിനാണ് ഏറ്റവും വലിയ പൂക്കളമൊരുക്കുന്നത്. അന്ന് പത്തിനം പൂക്കളാണ് വേണ്ടത്. നാട്ടിൻപുറങ്ങൾ കുറഞ്ഞതോടെ നാടൻ പൂക്കളും കുറഞ്ഞു. വരവു പൂക്കളാണ് ഇക്കുറിയും ഓണത്തെ നിറച്ചാർത്തണിയിക്കുക.