സർക്കാരിന്റെ അസാധാരണ നടപടി, എ.ഡി.ജി.പി അജിത്തിനെതിരായ അന്വേഷണ റിപ്പോർട്ട് മടക്കി

Tuesday 26 August 2025 12:00 AM IST

എ.ഡി.ജി.പി എം.ആർ. അജിത്കുമാറും മുൻഡിജിപി ഷേഖ് ദർവേഷും

തിരുവനന്തപുരം: തൃശൂർപൂരം കലക്കൽ, ഇന്റലിജൻസ് മേധാവി പി.വിജയനെതിരായ സ്വർണക്കടത്ത് ആരോപണം എന്നിവയിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ കുറ്റക്കാരനാക്കി മുൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ തിരിച്ചയച്ചു. പുതിയ പൊലീസ്‌‌ മേധാവി റവാഡ ചന്ദ്രശേഖർ പരിശോധിച്ച് അഭിപ്രായമറിയിക്കണമെന്ന നിർദ്ദേശത്തോടെയാണിത്. അതേസമയം, ആരോപണങ്ങളെക്കുറിച്ച് വീണ്ടും അന്വേഷിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടില്ല.

മുൻ ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാർ തിരിച്ചയയ്ക്കുന്നത് അസാധാരണമാണ്.

ഇതോടെ അജിത്തിനെ സംരക്ഷിക്കാൻ വേണ്ടിയാണിതെന്ന ആരോപണം ശക്തമായി. നേരത്തേ ഒരുവട്ടം പൂരംകലക്കൽ റിപ്പോർട്ടിൽ റവാഡയോട് നിലപാട് തേടിയെങ്കിലും, താൻ ആസമയത്ത് കേരളത്തിൽ ഇല്ലാതിരുന്നതിനാൽ അഭിപ്രായം പറയാനാവില്ലെന്നായിരുന്നു മറുപടി നൽകിയത്.

പൂരം കലങ്ങിയതിൽ അജിത്തിന് ഗുരുതരവീഴ്ചയെന്നാണ് മുൻ ഡി.ജി.പിയുടെ അന്വേഷണറിപ്പോർട്ട്. പൂരത്തിനിടെ ഗുരുതരപ്രശ്നങ്ങളുണ്ടായിട്ടും സ്ഥലത്തുനിൽക്കാതെ ഉറങ്ങാൻ പോയത് ഗുരുതര കൃത്യവിലോപവും അനാസ്ഥയുമാണെന്നുമടക്കം അജിത്തിന്റെ വീഴ്ചകൾ ഇതിൽ എണ്ണിപ്പറഞ്ഞിട്ടുണ്ട്. മന്ത്രി കെ.രാജനും അജിത്തിനെതിരെ മൊഴിനൽകിയിരുന്നു.

കരിപ്പൂർ സ്വർണക്കടത്തിൽ എ.ഡി.ജി.പി പി.വിജയന് ബന്ധമുണ്ടെന്ന് എസ്.പി സുജിത്ദാസ് അറിയിച്ചിരുന്നതായി അജിത്ത് ഡി.ജി.പിക്ക് മൊഴിനൽകിയിരുന്നു. ഇതുനിഷേധിച്ച സുജിത്ദാസ്,​ വിജയനെക്കുറിച്ച് താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. തനിക്കെതിരെ കള്ളമൊഴി നൽകിയ അജിത്തിനെതിരെ അന്വേഷണം നടത്തി കേസെടുക്കണമെന്ന് വിജയൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ സ്വർണക്കടത്തിൽ ബന്ധമില്ലാത്ത വിജയനെ കുറ്റവാളിയാക്കാനുള്ള ശ്രമവും ക്രിമിനൽ ഗൂഢാലോചനയും മുൻ ഡി.ജി.പി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

റവാഡയുടെ നിലപാട് നിർണായകം

1.മുൻ ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി റവാഡ ചന്ദ്രശേഖർ തള്ളുമോ

2.താൻ സംഭവസമയത്ത് കേരളത്തിൽ ഇല്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിൽനിന്ന് ഒഴിയുമോ

3.മുൻ ഡി.ജി.പിയുടേത് പഴുതുകളില്ലാത്ത അന്വേഷണമാണെന്ന് പറഞ്ഞ് റിപ്പോർട്ട് അംഗീകരിക്കുമോ

ശാസനയോ താക്കീതോ?

ജൂലായിൽ ഡി.ജി.പി റാങ്ക് ലഭിക്കേണ്ട അജിത്തിനെതിരെ സസ്പെൻഷനടക്കമുള്ള കടുത്ത നടപടി ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് സൂചന. ആവർത്തിക്കരുതെന്ന മുന്നറിയിപ്പോടെ താക്കീത് ചെയ്തേക്കും. ശാസിച്ചാൽ രേഖയിലാവുമെന്നതിനാൽ അതൊഴിവാക്കാൻ സാദ്ധ്യതയുണ്ട്.

വി​ജി​ല​ൻ​സ് ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ അ​ജി​ത്‌​കു​മാ​റി​ന്റെ​ ​ഹ​ർ​ജി

കൊ​ച്ചി​:​ ​അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​സ​മ്പാ​ദ​ന​ക്കേ​സി​ൽ​ ​ക്ലീ​ൻ​ചി​റ്റ് ​ന​ൽ​കി​യ​ ​വി​ജി​ല​ൻ​സ് ​റി​പ്പോ​ർ​ട്ട് ​ത​ള്ളി​ ​തി​രു​വ​ന​ന്ത​പു​രം​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​പു​റ​പ്പെ​ടു​വി​ച്ച​ ​ഉ​ത്ത​ര​വ് ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​എ​ക്‌​സൈ​സ് ​ക​മ്മി​ഷ​ണ​റും​ ​എ.​ഡി.​ജി.​പി​യു​മാ​യ​ ​എം.​ആ​ർ.​ ​അ​ജി​ത് ​കു​മാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി.​ ​ഇ​ന്ന് ​പ​രി​ഗ​ണി​ക്കും.

സ​മ​ഗ്ര​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​ന​ൽ​കി​യ​ ​റി​പ്പോ​ർ​ട്ട് ​ശ​രി​യാ​യി​ ​പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ​വി​ജി​ല​ൻ​സ് ​കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​ആ​രോ​പി​ക്കു​ന്നു.​ ​പൊ​ള്ള​യാ​യ​ ​അ​രോ​പ​ണ​ങ്ങ​ൾ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​തു​റ​ന്നു​ ​കാ​ട്ടി​യി​ട്ടും​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​പ​രി​ശോ​ധി​ച്ചി​ല്ല. ഉ​ത്ത​ര​വി​ൽ​ ​അ​നാ​വ​ശ്യ​ ​അ​ഭി​പ്രാ​യ​ ​പ്ര​ക​ട​ന​വും​ ​കോ​ട​തി​യി​ൽ​ ​നി​ന്നു​ണ്ടാ​യി.

സാ​ക്ഷി​ ​മൊ​ഴി​ക​ളും,​ ​ഭൂ​മി​ ​ഇ​ട​പാ​ടു​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​യ​ഥാ​ർ​ത്ഥ​ ​പ്ര​മാ​ണ​ങ്ങ​ള​ട​ക്കം​ ​റി​പ്പോ​ർ​ട്ടി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​രേ​ഖ​ക​ളും​ ​പ​രി​ശോ​ധി​ച്ചി​ല്ല.​ ​എം.​എ​ൽ.​എ​യാ​യി​രു​ന്ന​ ​നേ​താ​വ് ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​ന​ട​ത്തി​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ് ​സ്വ​കാ​ര്യ​ ​അ​ന്യാ​യ​മാ​യി​ ​പ​രാ​തി​ക്കാ​ര​ൻ​ ​ന​ൽ​കി​യ​ത്.​ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ​ ​ക​ഴ​മ്പി​ല്ലെ​ന്ന് പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.