സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വില കുറച്ചു
Tuesday 26 August 2025 12:39 AM IST
കൊച്ചി: സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വില കുറച്ചു. ലിറ്ററിന് സബ്‌സിഡി നിരക്കിൽ 339 രൂപയായും സബ്‌സിഡി ഇതര നിരക്കിൽ 389 രൂപയായും സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും.
സബ്‌സിഡി ഇതര നിരക്കിലെ വെളിച്ചെണ്ണ ഉപഭോക്താവിന് ആവശ്യം പോലെ വാങ്ങാം. നേരത്തെ ശബരി വെളിച്ചെണ്ണയുടെ വില സബ്‌സിഡി നിരക്കിൽ 349 രൂപയും സബ്‌സിഡി ഇതര നിരക്കിൽ 429 രൂപയുമായിരുന്നു.