കാരിത്താസ് ആശുപത്രിയുമായി കൈകോർത്ത് ഫെഡറൽ ബാങ്ക്
Tuesday 26 August 2025 12:40 AM IST
കൊച്ചി: കാൻസർ അവബോധവും ചികിത്സാസഹായവും സംയോജിപ്പിക്കുന്ന സി.എസ്.ആർ പദ്ധതിയായ സഞ്ജീവനിയിൽ കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് സയൻസും ഫെഡറൽ ബാങ്കും കൈകോർക്കുന്നു. കാരിത്താസ് ആശുപത്രിയുടെ ഗുണഭോക്തൃ പിന്തുണ ഫണ്ടിലേക്ക് ഫെഡറൽ ബാങ്ക് ഒരു കോടി രൂപ സംഭാവന നൽകും. ബാങ്കിന്റെ കോട്ടയം സോണൽ മേധാവിയും വൈസ് പ്രസിഡന്റുമായ നിഷ കെ. ദാസ് കാരിത്താസ് ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ഡോ. ബിനു കുന്നത്തുമായി ധാരണയിലെത്തി. കോട്ടയം റീജിയണൽ മേധാവിയും വൈസ് പ്രസിഡന്റുമായ കെ. ടി. ജയചന്ദ്രൻ, കോട്ടയം സോണൽ ഓഫിസ് എച്ച്. ആർ വിഭാഗം അസി. വൈസ് പ്രസിഡന്റ് നെബിൻ വി. ജോസ്, തെള്ളകം ബ്രാഞ്ച് മേധാവിയും സീനിയർ മാനേജറുമായ ആർ. അനുലക്ഷ്മി, ജിതിൻ ജെയിംസ് എന്നിവർ പങ്കെടുത്തു