ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം തുടരുമെന്ന് ഫിച്ച്
Tuesday 26 August 2025 12:40 AM IST
ക്രെഡിറ്റ് റേറ്റിംഗ് നിലനിറുത്തി
കൊച്ചി: ഇറക്കുമതി തീരുവ 50 ശതമാനമായി ഉയർത്താനുള്ള അമേരിക്കയുടെ തീരുമാനം ഇന്ത്യൻ സാമ്പത്തിക മേഖലയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് പ്രമുഖ രാജ്യാന്തര ധന ഏജൻസിയായ ഫിച്ച് വിലയിരുത്തി. സാമ്പത്തിക വളർച്ചയും ധനകാര്യ മാനേജ്‌മെന്റിലെ മികവും കണക്കിലെടുത്ത് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ബി.ബി.ബി നെഗറ്റീവായും നിലനിറുത്തി. സ്ഥിരതയോടെ സാമ്പത്തിക വളർച്ച നേടുമെന്നാണ് ഏജൻസിയുടെ അവലോകനം. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിൽ(ജി.ഡി.പി) 6.5 ശതമാനം വളർച്ചയുണ്ടാകുമെന്നും ഫിച്ച് വ്യക്തമാക്കി.
ആഭ്യന്തര ഉപഭോഗവും പശ്ചാത്തല വികസന രംഗത്ത് സർക്കാർ നടത്തുന്ന നിക്ഷേപവും ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരുമെന്നും അവർ പറയുന്നു.