പ്രതിപക്ഷ നേതാവിനെ തള്ളി വി.കെ.ശ്രീകണ്ഠൻ
Tuesday 26 August 2025 12:00 AM IST
മണ്ണാർക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ആരോപണമുന്നയിച്ച നടിക്കെതിരെയുള്ള പരാമർശം താൻ സ്വയം തിരുത്തിയതാണെന്നും അതിന് ആരുടെയും ഉപദേശം വേണ്ടെന്നും വി.കെ.ശ്രീകണ്ഠൻ എം.പി.
സ്വകാര്യചടങ്ങ് ഉദ്ഘാടനം ചെയ്യാൻ മണ്ണാർക്കാടെത്തിയ ശ്രീകണ്ഠൻ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ പേരെടുത്ത് പറയാതെ കുറ്റപ്പെടുത്തിയത്.
വി.കെ.ശ്രീകണ്ഠന്റേത് രാഷ്ട്രീയമായി ശരിയല്ലാത്ത പ്രസ്താവനയായിരുന്നുവെന്നും അപ്പോൾതന്നെ തിരുത്താൻ ആവശ്യപ്പെട്ടെന്നുമായിരുന്നു വി.ഡി.സതീശൻ പ്രതികരിച്ചിരുന്നത്.
ശരിയല്ലാത്തത് ശരിയാക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. ശരിയാക്കിയിട്ടുമുണ്ട്. പറയാൻ പാടില്ലാത്തതായിരുന്നു. നാക്കുപിഴ വന്നാൽ തിരുത്തേണ്ടത് പൊതുപ്രവർത്തകന്റെ ഉത്തരവാദിത്വമാണ്. വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചതായും ശ്രീകണ്ഠൻ പറഞ്ഞു.