ഡോ. പ്രതീഷ് ജി. പണിക്കർ മികച്ച മാനേജിംഗ് ഡയറക്‌ടർ

Tuesday 26 August 2025 12:44 AM IST

ഹരിപ്പാട് : സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലെ മികച്ച മാനേജിംഗ് ഡയറക്ടർക്കുള്ള പുരസ്‌കാരത്തിന് കേരള സ്‌റ്റേറ്റ് കയർ കോർപ്പറേഷന്റെയും ഫോംമാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടറായ ഡോ.പ്രതീഷ് ജി.പണിക്കർ അർഹനായി. വിറ്റുവരവും കയറ്റുമതിയും വർദ്ധിപ്പിച്ചതും 18 വർഷമായി നഷ്ടത്തിലായിരുന്ന ഫോംമാറ്റിംഗ്സ് ലാഭത്തിലെത്തിച്ചതും പ്രതീഷിന്റെ പ്രവർത്തനമികവിലാണ്. കയർ കോർപ്പറേഷന്റെ വിറ്റുവരവ് 134.13 കോടി രൂപയിൽ നിന്നും 164.61 കോടി രൂപയായി ഉയർന്നു. വാൾമാൾട്ടിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഉത്പ്പന്നങ്ങൾ ലഭ്യമാക്കിയതും അദ്ദേഹമാണ്. ഓൾ ഇന്ത്യ ബിസിനസ് ഡെവലപ്പ്‌മെന്റ് അസോസിയേഷൻ, നാഷണൽ എക്‌സപോർട്ട് പ്രൊമോഷൻ കൗൺസിൽ ഫോർ ഹാന്റിക്രാഫ്‌റ്റ്‌സ്, കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ പുരസ്‌കാരങ്ങൾ ഡോ.പ്രതീഷ് ജി.പണിക്കർക്ക് ലഭിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ്. ഭാര്യ: ഡോ.നിഷ (ആയുർവേദ മെഡിക്കൽ ഓഫീസർ, പി.എച്ച്‌.സി പുന്നപ്ര). മക്കൾ: കാശിനാഥ്, കാർത്തിക്.