മുൻ അക്കൗണ്ടന്റ് ജനറൽ ജയിംസ് കെ ജോസഫ് അന്തരിച്ചു

Monday 25 August 2025 11:06 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ൻ​ ​അ​ക്കൗ​ണ്ട​ന്റ് ​ജ​ന​റ​ൽ​ ​ജ​യിം​സ് ​കെ.​ജോ​സ​ഫ് ​(76​)​ ​അ​ന്ത​രി​ച്ചു.​ ​ ​രാ​ത്രി​ 10​മ​ണി​യോ​ടെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു​ ​അ​ന്ത്യം.​ ​കേ​ര​ള,​ ​മ​ഹാ​രാ​ഷ്ട്ര,​ ​ത​മി​ഴ്നാ​ട് ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​ ​അ​ക്കൗ​ണ്ട​ന്റ് ​ജ​ന​റ​ലാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​അ​ദ്ദേ​ഹം​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​എം.​ഡി​യാ​യും​ ​കെ.​സി.​ഡി.​എ​ഫ്.​സി​ ​എം.​ഡി​യാ​യും​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​ദീ​പി​ക​യു​ടെ​ ​മാ​നേ​ജിം​ഗ് ​എ​ഡി​റ്റ​റു​മാ​യി​രു​ന്നു.​ ​

പൊ​ൻ​കുന്നം​ ​ക​രി​ക്കാ​ട്ടു​ക്കു​ന്നേ​ൽ​ ​മു​ൻ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​ർ​ ​എം.​വി.​ ​ജോ​സ​ഫി​ന്റെ​ ​മ​ക​നാ​ണ്.​ ​ഭാ​ര്യ​ ​ഷീ​ലാ​ ​ജ​യിം​സ് ​(​മു​ൻ​ ​മ​ന്ത്രി​ ​ബേ​ബി​ ​ജോ​ണി​ന്റെ​ ​മ​ക​ൾ​).​ ​മ​ക്ക​ൾ​ ​:​ ​ശാ​ലി​നി​ ​ജ​യിം​സ്,​ത​രു​ൺ​ ​ജ​യിം​സ്,​ ​ര​ശ്മി​ ​ജ​യിം​സ്.​ ​ഭൗ​തി​ക​ ​ശ​രീ​രം​ ​ നാളെ ​രാ​വി​ലെ​ 9​ന് ​തി​രു​വ​ന​ന്ത​പു​രം​ ​പി.​ടി.​പി​ ​ന​ഗ​റി​ലെ​ ​വ​സ​തി​യി​ൽ​ ​എ​ത്തി​ക്കും. സം​സ്കാ​രം​ ​ബു​ധ​ൻ​ ​വൈ​കി​ട്ട് 4​ ​ന് ​മു​ട്ട​ട​ ​ഹോ​ളി​ ​ക്രോ​സ് ​ദേ​വാ​ല​യ​ത്തി​ൽ.