ഷീല സണ്ണി കേസ്: ലിവിയയ്‌ക്ക് ജാമ്യം
Tuesday 26 August 2025 1:27 AM IST
കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയതിൽ മരുമകളുടെ സഹോദരിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.രണ്ടാംപ്രതി കാലടി വാറായിൽ ലിവിയ ജോസി (21)നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്.ചെറുപ്രായവും രണ്ടു മാസമായി ജയിലിലാണെന്നതും കണക്കിലെടുത്തു. ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ.
സ്കൂട്ടറിൽ നിന്ന് എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെടുത്തെന്നാരോപിച്ചാണ് ചാലക്കുടി എക്സൈസ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്തത്.വിദഗ്ദ്ധ പരിശോധനയിൽ ലഹരിമരുന്നല്ലെന്ന് കണ്ടെത്തിയെങ്കിലും 72 ദിവസം ഷീല റിമാൻഡിലായിരുന്നു.മുൻ വൈരാഗ്യത്താൽ ലിവിയ സുഹൃത്തായ നാരായണദാസിന്റെ സഹായത്തോടെ വ്യാജ പരാതി ചമച്ചതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.ജൂൺ 13ന് അറസ്റ്റിലായ ലിവിയ റിമാൻഡിലാണ്.