കണ്ഠര് ബ്രഹ്മദത്തൻ വിവാഹിതനായി

Tuesday 26 August 2025 12:00 AM IST
താഴമൺ മഠം തന്ത്രി കണ്ഠര് ബ്രഹ്മദത്തനും മണ്ണാറശാല ഇല്ലം അദ്രിയ പാർവതിയും തമ്മിൽ അഗ്നിസാക്ഷിയായി വിവാഹിതരാകുന്നു...

തിരുവല്ല : ശബരിമല തന്ത്രി താഴമൺ മഠം കണ്ഠരര് രാജീവരുടെയും ബിന്ദുവിന്റെയും മകൻ കണ്ഠര് ബ്രഹ്മദത്തനും മണ്ണാറശാല ഇല്ലത്ത് ശ്രീജിത്ത് - സൗമ്യ ദമ്പതികളുടെ മകൾ അദ്രിജ പാർവതിയും തിരുവല്ല വിജയ കൺവെൻഷൻ സെന്ററിൽ വിവാഹിതരായി. മന്ത്രിമാരായ വി.എൻ.വാസവൻ, സജിചെറിയാൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അഡ്വ.എ.അജികുമാർ, ശബരിമല മുൻ സ്‌പെഷ്യൽ കമ്മിഷണർ എം.മനോജ്, അയ്യപ്പ സേവാസമാജം സംസ്ഥാന പ്രസിഡന്റ് നാരായണ വർമ്മ, അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാർ, ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ.പത്മകുമാർ, അഡ്വ.കെ.അനന്തഗോപൻ, മുൻ ശബരിമല, മാളികപ്പുറം മേൽശാന്തിമാർ എന്നിവർ പങ്കെടുത്തു.