ആശാവർക്കർമാർക്ക് 1450 രൂപ ഉത്സവബത്ത
Tuesday 26 August 2025 12:00 AM IST
തിരുവനന്തപുരം:ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാർസ്‌കീം തൊഴിലാളികൾക്ക് ഉത്സവബത്ത 250 രൂപ വർദ്ധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ആശാ വർക്കർമാരുടെ ഉത്സവബത്ത 1200 രൂപയിൽ നിന്ന് 1450 രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച മുഴുവൻ പേർക്കും 250 രൂപ വർദ്ധനവ് സഹിതം ഇത്തവണയും ആനുകൂല്യത്തിന് അർഹതയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.