ഓണം വിപണി നാളെ മുതൽ
Tuesday 26 August 2025 12:59 AM IST
പത്തനംതിട്ട: കൺസ്യൂമർ ഫെഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് കൈപ്പട്ടൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു അദ്ധ്യക്ഷനാകും. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 4 വരെയാണ് ഓണം സഹകരണ വിപണി. തിരഞ്ഞെടുത്തിട്ടുള്ള 95 സഹകരണസംഘം വിപണികളിൽക്കൂടിയും 12 ത്രിവേണി സൂപ്പർമാർക്കറ്റ് വഴിയും 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. പൊതുമാർക്കറ്റിൽ നിന്നും 40 ശതമാനം വിലക്കുറവിൽ പ്രമുഖ ബ്രാൻഡഡ് കമ്പനികളുടെ ഉൽപ്പന്നങ്ങളും വിൽപനയ്ക്കായി സജീകരിച്ചിട്ടുണ്ട്.