സോഷ്യൽ ഔട്ട് റീച്ച് നേതൃയോഗം
Tuesday 26 August 2025 12:01 AM IST
പത്തനംതിട്ട :ബി.ജെ.പി സോഷ്യൽ ഔട്ട് റീച്ച് പത്തനംതിട്ട ജില്ലാ നേതൃയോഗം തിരുവനന്തപുരം മേഖലാ ജനറൽ സെക്രട്ടറി കരമന അജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ, ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് എം.എസ്.മുരളി, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് സിബി മന്ദിരം, എസ്.ടി മോർച്ച ജില്ലാ പ്രസിഡന്റ് സതീഷ് മോൻ, എം.എസ്.അനിൽ, മണ്ഡലം പ്രസിഡന്റുമാരായ അനിൽ ചെന്താമര, വിപിൻ വാസുദേവ് എന്നിവർ പ്രസംഗിച്ചു.