ഓഫീസ് ഉദ്ഘാടനം ചെയ്തു

Tuesday 26 August 2025 12:21 AM IST

കോന്നി : കേരള കോൺഗ്രസ് കോന്നി നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് സംസ്ഥാന കോ ഓർഡിനേറ്റർ അപ്പു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ഉമ്മൻ മാത്യു വടക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി, ജില്ലാ പ്രസിഡന്റ് വർഗീസ് മാമൻ, ബാബു വർഗീസ്, ഡോക്ടർ ജോർജ് വർഗീസ് കൊപ്പാറ, ജോസ് കൊന്നപ്പാറ, വർഗീസ് ചള്ളയ്ക്കൽ, തോമസുകുട്ടി കുമ്മണ്ണൂർ, റോബിൻ പീറ്റർ, എസ്.സന്തോഷ് കുമാർ, രാജീവ് താമരപള്ളി, ദീപു ഉമ്മൻ, ഷൈജു ടി.ജോൺ എന്നിവർ പ്രസംഗിച്ചു.