സാംബവ മഹാസഭ ഭാരവാഹികൾ
Tuesday 26 August 2025 12:33 AM IST
കൊല്ലം: പാർട്ടി പദവികളിലും ഭരണപങ്കാളിത്തത്തിലും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം അവകാശമാണെന്ന് സാംബവ മഹാസഭ സംസ്ഥാന സമ്മേളനം. അവഗണന തുടന്നാൽ അവകാശങ്ങൾക്കുവേണ്ടി രാഷ്ട്രീയ സമ്മർദ്ദ ഗ്രൂപ്പാകുമെന്നും പ്രമേയ ത്തിൽ പറഞ്ഞു. ജില്ലാസഹകണ ബാങ്ക് ഭരണസമിതിലെ പ്രാതിനിദ്ധ്യം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി സി.കെ.ശശി (വൈക്കം, പ്രസിഡന്റ്), ഉദയൻ കരിപ്പാലിൽ ചെങ്ങന്നൂർ, കുന്നത്തൂർ പ്രസന്നകുമാർ, പി.എം.സുരേഷ് തൃശൂർ, എ.സി.ചന്ദ്രൻ പെരുമ്പാവൂർ (വൈസ് പ്രസിഡന്റ്), രാമചന്ദ്രൻ മുല്ലശേരി (മാവേലിക്കര, ജനറൽ സെക്രട്ടറി), എ.മുരുകദാസൻ കൊല്ലം, ആർ.വിജയകുമാരി അടൂർ, കെ.സി.ആർ.തമ്പി ഹരിപ്പാട്, സി.കെ.രാജേന്ദ്രപ്രസാദ് പന്തളം (ജോയിന്റ് സെക്രട്ടറി), ഇ.എസ് ഭാസ്കരൻ (കോന്നി, ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.