വോട്ടർമാരെ ഒഴിവാക്കാൻ നീക്കം

Tuesday 26 August 2025 12:34 AM IST

കൊല്ലം: സി.പി.എം പ്രവർത്തകരുടെ വ്യാജ പരാതികളുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടികയിൽ നിന്ന് യഥാർത്ഥ വോട്ടർമാരെ ഒഴിവാക്കാൻ നീക്കം നടക്കുന്നതായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദുകൃഷ്ണ. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകി. കൊല്ലം കോർപ്പറേഷനിലെ അഞ്ചാലുംമൂട് വെസ്റ്റ് (9) ഡിവിഷനിലും അഞ്ചാലുംമൂട് ഈസ്റ്റ് (10) ഡിവിഷനിലുമാണ് അഞ്ഞൂറോളം വോട്ടർമാരെ ഒഴിവാക്കാൻ നീക്കം നടക്കുന്നത്. രണ്ട് സി.പി.എം പ്രവർത്തകർ നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നോട്ടീസ് ലഭിച്ചവർ കോർപ്പറേഷൻ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. പലർക്കും ചുരുങ്ങിയ സമയത്തിനുള്ളിൽ ഹാജരാകാൻ കഴിയില്ല. വോട്ടർമാർ ഹാജരായപ്പോൾ പരാതിക്കാരെ കാണാനില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.