വാക്ക് ഇൻ ഇന്റർവ്യൂ
കൊല്ലം: ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ആയുർപാലിയം പദ്ധതിയിലെ വിവിധ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത: പാലിയേറ്റീവ് നഴ്സ് (സ്ത്രീ)-എ.എൻ.എം, പാലിയേറ്റീവ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്. ശമ്പളം 15,000 രൂപ. ആയുർവേദ തെറാപ്പിസ്റ്റ് കം അറ്റൻഡർ-ഡയറക്ടറേറ്റ് ഒഫ് ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ അംഗീകാരമുള്ള തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റ്. ശമ്പളം 14,000 രൂപ. ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 40. 27ന് രാവിലെ 11ന് തെറാപ്പിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 12ന് എ.എൻ.എം തസ്തികയിലേക്കും ആശ്രാമത്തെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിലാണ് ഇന്റർവ്യൂ. സർട്ടിഫിക്കറ്റുകളും ആധാർ കാർഡുമായി ഹാജരാകണം. ഫോൺ: 04742763044.