വധശിക്ഷ ചോദ്യംചെയ്‌ത് റിട്ട് ഹർജി നൽകാം
Tuesday 26 August 2025 12:35 AM IST
ന്യൂഡൽഹി : വധശിക്ഷ ചോദ്യംചെയ്‌ത് റിട്ട് ഹർജി നൽകാൻ കഴിയുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. അപ്പീൽ സമർപ്പിക്കുകയാണ് സാധാരണ രീതി. എന്നാൽ, മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന രീതിയിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ റിട്ട് ഹർജി സുപ്രീംകോടതിക്ക് സമർപ്പിക്കാം. നാഗ്‌പൂരിൽ 4 വയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയുടെ വധശിക്ഷയിൽ വീണ്ടും വാദം കേട്ട് തീരുമാനമെടുക്കാൻ കീഴ്ക്കോടതിക്ക് നിർദ്ദേശം നൽകികൊണ്ടാണ് നിലപാട്. വധശിക്ഷ വിധിക്കുമ്പോൾ പരിഗണിക്കേണ്ട സാഹചര്യങ്ങൾ കീഴ്ക്കോടതി പരിശോധിച്ചില്ലെന്നായിരുന്നു പ്രതിയുടെ പരാതി.