യുവപ്രതിഭ പുരസ്‌കാരം

Tuesday 26 August 2025 12:36 AM IST

കൊ​ല്ലം: സ്വാ​മി വി​വേ​കാ​ന​ന്ദൻ യു​വപ്ര​തി​ഭ പു​ര​സ്​കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 18നും 40 നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള യു​വ​ജ​ന​ങ്ങ​ളെ​യാ​ണ് നോ​മി​നേ​റ്റ് ചെ​യ്യു​ക. സാ​മൂ​ഹി​ക പ്ര​വർ​ത്ത​നം, മാ​ദ്ധ്യ​മ പ്ര​വർ​ത്ത​നം (പ്രിന്റ്, ദ്യ​ശ്യ മാ​ദ്ധ്യ​മം), ക​ല, സാ​ഹി​ത്യം, കാ​യി​കം (വ​നി​ത, പു​രു​ഷൻ), സം​രം​ഭ​ക​ത്വം, കൃ​ഷി എ​ന്നീ മേ​ഖ​ല​ക​ളിൽ നി​ന്ന് ഓ​രോ വ്യ​ക്തി​ക്ക് വീ​തമാണ് പു​ര​സ്​കാരം. അ​ത​ത് മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തൊ​രാൾ​ക്കും മ​റ്റൊ​രാ​ളെ നോ​മി​നേ​റ്റ് ചെ​യ്യാം. അർ​ഹ​രാ​കു​ന്ന​വർ​ക്ക് 50,000 രൂ​പ​യും പ്ര​ശ​സ്​തി പ​ത്ര​വും നൽ​കും. സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോർ​ഡിൽ അ​ഫി​ലി​യേ​റ്റ് ചെ​യ്​ത യൂ​ത്ത്, യു​വ. അ​വ​ളി​ടം ക്ല​ബു​കൾ​ക്കും അ​പേ​ക്ഷി​ക്കാം. 30,000 രൂ​പ​യും പ്ര​ശ​സ്​തി പ​ത്ര​വും നൽ​കും. അ​വ​സാ​ന തീ​യ​തി സെ​പ്​തം​ബർ 10. വി​വ​ര​ങ്ങൾ​ക്ക്: http://www.ksywb.kerala.gov.in/. ഫോൺ:7510958609.