ഇന്റർനാഷണൽ കോൺഫറൻസ്
Tuesday 26 August 2025 12:38 AM IST
കൊല്ലം: അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ 29 മുതൽ സെപ്തംബർ 1 വരെ ഇന്റർ നാഷണൽ കോൺഫറൻസ് ഓൺ സസ്റ്റെയിനബിൾ ആൻഡ് റസിലന്റ് ഫ്യൂച്ചേഴ്സ് സംഘടിപ്പിക്കും. കാലാവസ്ഥ, പരിസ്ഥിതി പുനഃസ്ഥാപനം, സുസ്ഥിരത തുടങ്ങി 50 വിഷയങ്ങൾ 9 ട്രാക്കുകളിലായി അവതരിപ്പിക്കും. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, യുനെസ്കോ ഡൽഹി ഓഫീസ് ഡയറക്ടർ ഡോ.ടിം കേർട്ടിസ്, കർണാടക അഡിഷണൽ ചീഫ് സെക്രട്ടറി ഉമാ മഹാദേവൻ ദാസ് ഗുപ്ത, നബാർഡ് ചെയർമാൻ കെ.വി.ഷാജി എന്നിവർ പങ്കെടുക്കും. ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ പ്രോവോസ്റ്റ് ഡോ.മനീഷ. വി.രമേശ്, പ്രോഗ്രാം മാനേജർമാരായ രഞ്ജിത്ത് മോഹൻ, അമൃത നമ്പ്യാർ എന്നിവർ പങ്കെടുത്തു.