നിത്യചൈതന്യ ഗുരുകുലം ട്രസ്റ്റ്

Tuesday 26 August 2025 12:39 AM IST

ഓച്ചിറ: ചങ്ങൻകുളങ്ങര നിത്യ ചൈതന്യ ഗുരുകുലം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗുരു നിത്യാനന്ദ യോഗിയുടെ അഞ്ചാം സമാധി വാർഷികം 27ന് ആചരിക്കും. അദ്ധ്യാത്മിക ചടങ്ങുകൾ സ്വാമി നിത്യസ്വരൂപാനന്ദയുടെയും ശിവഗിരി മഠത്തിലെ സ്വാമി ദേവാത്മാനന്ദ സരസ്വതിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 6ന് ഗുരുപൂജ, 9.30ന് ഗുരുഹോമം, 10ന് ഗണപതിഹോമം, 11ന് ദീപാരാധന, 11.30ന് പ്രഭാഷണം, ഉച്ചയ്ക്ക് 12ന് പ്രസാദ വിതരണം, വൈകിട്ട് 5ന് നാമജപം, 6.30ന് ദീപാരാധന എന്നിവ നടക്കും. കൂടാതെ ഗുരു നിത്യാനന്ദ യോഗിയുടെ ചിരകാല സ്വപ്നമായ ഡിജിറ്റൽ ലൈബ്രറിയുടെയും മെഡിറ്റേഷൻ ഹാളിന്റെയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും നിത്യചൈതന്യ ഗുരുകുലം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.