രാജൻ ഗുരുക്കളുടെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം

Tuesday 26 August 2025 3:01 AM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കളുടെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ പ്രൊഫൈലിലൂടെ വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നു. പണം ആവശ്യപ്പെട്ടുള്ളതാണ് സന്ദേശങ്ങളേറെയും. വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കൗൺസിൽ അറിയിച്ചു.