ക്ഷാമബത്ത ഓണത്തിന് മുമ്പുള്ള ശമ്പളത്തിൽ
Tuesday 26 August 2025 2:08 AM IST
തിരുവനന്തപുരം: മൂന്നു ശതമാനം ക്ഷാമബത്ത അനുവദിച്ച് സർക്കാർ ഇന്നലെ ഉത്തരവ് ഇറക്കി.ആഗസ്റ്റ് മാസത്തെ ശമ്പളത്തിൽ പെടുത്തി സെപ്തംബർ ഒന്നുമുതൽ വിതരണം ചെയ്യും.
2022 ജൂലായിൽ പ്രാബല്യത്തിലായ 3 ശതമാനം ക്ഷാമബത്തയും ക്ഷാമ ആശ്വാസവും ആണ് ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്നത്. എന്നാൽ ഉത്തരവിൽ ക്ഷാമബത്തയുടെ പ്രാബല്യം പറയുന്നില്ല. ഇതോടെ 2022 ജൂലായ് മുതൽ 2025 ജൂലായ് വരെയുള്ള 37 മാസത്തെ കുടിശിക ജീവനക്കാർക്കും പെൻഷൻകാർക്കും നഷ്ടപ്പെട്ടു.