പഞ്ചായത്ത് മെമ്പറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Tuesday 26 August 2025 8:33 AM IST
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആര്യനാട് കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജയാണ് മരിച്ചത്. രാവിലെ വീട്ടിൽവച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഇതുകണ്ട് വീട്ടുകാർ ഉടൻതന്നെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടുത്ത സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. ശ്രീജ മുൻപും ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. മൃതദേഹം ആര്യനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.