പരമ്പരാഗത ഉത്പന്ന വിപണന മേള: 'ഗദ്ദിക 2025' കലൂർ സ്റ്റേഡിയത്തിൽ

Tuesday 26 August 2025 3:33 PM IST

കൊച്ചി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ തനതുകലകൾക്കും ഉത്പന്നങ്ങൾക്കും വേദിയും പ്രചാരണവും ലഭ്യമാക്കാൻ സംഘടിപ്പിക്കുന്ന മേളയായ ഗദ്ദിക 2025 കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ 29 മുതൽ സെപ്തംബർ നാലുവരെ നടക്കും.

പട്ടികജാതി, പട്ടികവർഗ, കിർത്താഡ്‌സ് വകുപ്പുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഗദ്ദികയിൽ പാരമ്പര്യ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും തനതുകലകളുടെ പ്രദർശനവും ഉൾപ്പെടെയുള്ള പരിപാടികളാണ് ഒരുക്കുന്നത്.

പൊതുജനങ്ങൾക്ക് പ്രവേശനം സൗജ്യന്യം.

 പരമ്പര്യ തനിമയിൽ

1. വയനാട്, ഇടുക്കി, കാസർകോട്, അട്ടപ്പാടി പ്രദേശങ്ങളിലെ പാരമ്പര്യ വൈദ്യന്മാരുടെ പച്ചമരുന്നുകളും ചികിത്സയും ലഭ്യമാകും.

2. അപൂർവ ഇലകളും കിഴങ്ങുകളും ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഗോത്ര വിഭാഗക്കാരുടെ ഭക്ഷണ പദാത്ഥങ്ങളുടെ രുചി വൈവിദ്വും മേളയിൽ ആസ്വദിക്കാം.

3. പരമ്പരാഗത കലാരൂപങ്ങളുടെ അവതരണം, കരകൗശല വസ്തുക്കളുടെ പ്രദർശന വിപണന, കലാ സാംസ്‌കാരിക പരിപാടികൾ

4. ബെള്ളിബാന എന്നു പേരിട്ട വേദിയിലാണ് നാടൻ കലാമള നടക്കുക. ചോലനായ്‌ക്കർ ഭാഷയിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം എന്നാണ് ബെള്ളിബാനയുടെ അർത്ഥം.