അച്ചൻകോവിലാറ്റിൽ  രണ്ട്  വിദ്യാർത്ഥികളെ  ഒഴുകിൽപ്പെട്ട്  കാണാതായി, തെരച്ചിൽ

Tuesday 26 August 2025 3:36 PM IST

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കല്ലറക്കടവിൽ രണ്ട് വിദ്യാർത്ഥികളെ ഒഴുകിൽപ്പെട്ട് കാണാതായി. അജ്സൽ, നബീൽ നിസാം എന്നീ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്. മാർത്തോമ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. ഉച്ചയ്ക്ക് 12.50ഓടെയായിരുന്നു സംഭവം.

ഓണപ്പരീക്ഷയുടെ അവസാന ദിവസം സ്കൂളിൽ നിന്നെത്തിയ വിദ്യാർത്ഥികളാണ് ആറ്റിലിറങ്ങിയത്. എട്ടുപേരാണ് എത്തിയത്. ആദ്യം ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച രണ്ടാമത്തെ കുട്ടിയും അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. തെരച്ചിൽ തുടരുകയാണ്.