ഉന്മ ആഗോള സമ്മിറ്റ് നെടുമ്പാശേരിയിൽ

Tuesday 26 August 2025 5:09 PM IST

കൊച്ചി: ജവഹർ നവോദയ സ്‌കൂളുകളിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ യൂണൈറ്റഡ് നവോദയൻ മലയാളി അസോസിയേഷന്റെ (ഉന്മ) ആഗോള സമ്മിറ്റ് 30ന് നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 10.30ന് നടൻ രമേഷ് പിഷാരടി പരിപാടി ഉദ്ഘാടനം ചെയ്യും. സമ്മിറ്റിൽ ദേശാക്തി ഗാനാലാപനം, ഗ്രൂപ്പ് ഡാൻസ്, പുസ്തക പ്രകാശനം, പ്രഭാഷണങ്ങൾ, ചിത്രപ്രദർശനം, ഗാനമേള, ഫാഷൻ ഷോ, ടാലന്റ് ഹണ്ട് തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറും. വാർത്താസമ്മേളനത്തിൽ ഉന്മ പ്രസിഡന്റ് സിജു കുര്യൻ, എ. രഞ്ജിത്ത്, പ്രീതി മനേഷ്, നിമിഷ ബി.കെ., കെ.കെ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.