റോഡ് ഉദ്ഘാടനം ചെയ്തു
Wednesday 27 August 2025 12:23 AM IST
രാമനാട്ടുകര: 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി രാമനാട്ടുകര നഗരസഭ 20-ാം ഡിവിഷനിൽ
ഇന്റർലോക്ക് പാകിയ കാക്കതയ്യിൽ - മുട്ടിയറ റോഡ് നഗരസഭ ചെയർപേഴ്സൺ വി.എം. പുഷ്പ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാനും ഡിവിഷൻ കൗൺസിലറുമായ പി.കെ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അൻവർ സാദിക്ക് പൂവഞ്ചേരി, മൈമുന ഹാരിസ്, ബിന്ദു അറമുഖൻ,കെ.ജയ്സൽ മുൻപഞ്ചായത്ത് പ്രസിഡന്റ് എൻ.സി ഹംസക്കോയ,കുന്നത്തൂർ അബ്ദുൽ അസീസ്, കെ. ടി റസാഖ്, പാലക്കൽ റസാഖ്,കെ.സി രാജൻ, ഉസ്മാൻ പഞ്ചാള, അനീസ് തോട്ടുങ്ങൽ , ശിവരാമൻ കോതേരി, കെ ദിവ്യ എന്നിവർ പ്രസംഗിച്ചു.