'ബിഷപ്പ് പാംപ്ളാനിയെ പുറത്താക്കണം'
Tuesday 26 August 2025 5:24 PM IST
കൊച്ചി: ഏകീകൃത കുർബാന നടപ്പാക്കാൻ എറണാകുളം അതിരൂപതയിൽ വത്തിക്കാൻ പ്രതിനിധിയെ ഭരണകാര്യങ്ങൾക്ക് നിയോഗിക്കണമെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെന്റ് ആവശ്യപ്പെട്ടു. സിനഡ് തീരുമാനം നടപ്പാക്കാതെ വൈദികർക്ക് ഒത്താശ ചെയ്യുന്ന അതിരൂപതാ വികാരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിയെ പുറത്താക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
പാംപ്ളാനിയുടെ നിയമവിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടി സിനഡിന് നിവേദനം സമർപ്പിച്ചിട്ടുണ്ട്. അനുകൂലനടപടി സ്വീകരിച്ചില്ലെങ്കിൽ റോമിലെ പരമോന്നത സഭാകോടതിയിൽ ഹർജി സമർപ്പിക്കുമെന്ന് മൂവ്മെന്റ് പ്രസിഡന്റ് മത്തായി മുതിരേന്തി, സെക്രട്ടറി ടെൻസൺ പുളിക്കൽ, ടോം ജോസഫ്, ജോയി ജോർജ്, ആന്റണി പുതുശേരി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.