ഓണചന്ത തുടങ്ങി

Wednesday 27 August 2025 12:10 AM IST
മുക്കം സഹകരണ ബാങ്ക് ആരംഭിച്ച ഓണചന്ത പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കൺസ്യൂമർഫെഡുമായി സഹകരിച്ച് മുക്കം സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർപെഴ്സൺ പി.ടി.ബാബു നിർവഹിച്ചു. 13 നിത്യോപയോഗ വസ്തുക്കൾ വിപണി വിലയേക്കാൾ 30 ശതമാനം മുതൽ വില കുറച്ചാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. ആദ്യ വില്പന നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.ടി ബിനു അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.പി.ചാന്ദ്നി, കൗൺസിലർ പി.ജോഷില, എൻ.ബി വിജയകുമാർ, ബാബു വെള്ളാരംകുന്നത്ത്, കെ.എ ബാബുരാജ്, കെ.ടി ശ്രീധരൻ, ബാങ്ക് സെക്രട്ടറി കെ.ബദറുസ്മാൻ എന്നിവർ പങ്കെടുത്തു.