വികസന സന്ദേശ ഗ്രാമയാത്ര നാളെ
Wednesday 27 August 2025 12:13 AM IST
മുക്കം: കാരശ്ശേരി പഞ്ചായത്തിൻ്റെ അഞ്ചു വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും മറ്റുമായി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി 28, 29, 30 തീയതികളിൽ വികസന സന്ദേശ ഗ്രാമയാത്ര നടത്തുമെന്ന് സംഘാടകർ അറിയിച്ചു. കെ.കോയ ക്യാപ്റ്റനും സമാൻ ചാലൂളി വൈസ് ക്യാപ്റ്റനുമായ യാത്ര നാളെ വൈകുന്നേരം മൂന്നുമണിക്ക് വല്ലത്തായ് പാറയിൽ നിന്ന് ആരംഭിക്കും. ഡി.സി സി പ്രസിഡൻ്റ് അഡ്വ: കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. 30 ന് വൈകുന്നേരം മുരിങ്ങംപുറായിൽ സമാപക്കും. വാർത്ത സമ്മേളനത്തിൽ കെ.കോയ, സമാൻ ചാലൂളി, ജോസ് പാലിയത്ത്, പി. പ്രേമദാസൻ, എം. ടി സെയ്ത് ഫസൽ എന്നിവർ പങ്കെടുത്തു.