ഗണേശോത്സവം ആഘോഷിക്കും
Wednesday 27 August 2025 12:57 AM IST
മാനന്തവാടി: വിശ്വഹിന്ദു പരിഷത്തിന്റെയും മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ, വിനായക ചതുർത്ഥി 29 വരെ വിപുലമായ പരിപാടികളൊടെ ആഘോഷിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗണേശോത്സവത്തോടനുബന്ധിച്ച് കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ ഗണപതി ഹോമം, വിനായക, പൂജ, ഭജന, വിശേഷഷാൽ പൂജകൾ എന്നിവ ഉണ്ടാകും. 29 ന് വൈകുന്നേരം 4.30 ന് കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ നിന്ന് വിഗ്രഹ നിമഞ്ജന ഘോഷയാത്ര ആരംഭിച്ച് നഗര പ്രദക്ഷിണത്തിന് ശേഷം താഴയങ്ങാടി കബനി നദിയിൽ വിഗ്രഹം നിമഞ്നം ചെയ്യും. വാർത്താ സമ്മേളനത്തിൽസന്തോഷ് കൂവണ, വി എം ശ്രീവത്സൻ, പുനത്തിൽ കൃഷ്ണൻ സംബന്ധിച്ചു,