സഞ്ചരിക്കുന്ന ഓണം ഫെയർ പര്യടനം

Wednesday 27 August 2025 12:00 AM IST
സഞ്ചരിക്കുന്ന ഓണം ഫെയർ പര്യടനം മാനന്തവാടിയിൽ ബ്‌ളോക്ക് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഫ്ളാഗ് ഓഫ് ചെയ്യുന്നു

മാ​ന​ന്ത​വാ​ടി​:​ ​മ​നം​ ​നി​റ​ഞ്ഞോ​ണം,​ ​സ​പ്‌​ളൈ​ക്കോ​യു​ടെ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​ഓ​ണം​ ​ഫെ​യ​ർ​ ​ജി​ല്ല​യി​ൽ​ ​പ​ര്യ​ട​നം​ ​ആ​രം​ഭി​ച്ചു,​ ​സെ​പ്റ്റം​ബ​ർ​ ​നാ​ലു​വ​രെ​ ​ന​ഗ​ര​ങ്ങ​ളി​ലും​ ​ഗ്രാ​മ​ങ്ങ​ളി​ലും​ ​ഓ​ണം​ ​ഫെ​യ​റി​ന്റെ​ ​സേ​വ​നം​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​ല​ഭി​ക്കും.​ ​ഓ​ണ​വി​പ​ണി​യി​ലെ​ ​കൃ​ത്രി​മ​ ​വി​ല​ക്ക​യ​റ്റം​ ​പി​ടി​ച്ച് ​നി​ർ​ത്താ​നും​ ​അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ ​വി​ല​ക്കു​റ​വി​ൽ​ ​ല​ഭ്യ​മാ​ക്കാ​നു​മു​ള്ള​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട​ലി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ഓ​ണ​ച​ന്ത​ക​ളും​ ​സ​ഞ്ച​രി​ക്കു​ന്ന​ ​ഓ​ണം​ ​ഫെ​യ​റു​മെ​ല്ലാം​ ​സ​പ്‌​ളൈ​ക്കോ​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ 13​ ​നി​ത്യോ​പ​യോ​ഗ​ ​സാ​ധ​ന​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​സ​ബ്സി​ഡി​യോ​ടെ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​ല​ഭി​ക്കും.​ ​​മാ​ന​ന്ത​വാ​ടി​യി​ൽ​ ​ജ​സ്റ്റി​ൻ​ ​ബേ​ബി​ ​ഫ്ളാ​ഗ് ​ഒ​ഫ് ​ചെ​യ്തു,​ ​ടി​ ​സീ​മ,​ ​ടി.​കെ​ ​സ​രി​ത,​ ​സാ​വി​ത്രി​ ​സം​ബ​ന്ധി​ച്ചു.