ബിൽഡിംഗ് ഓണേഴ്സ് അസോ. മഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം
Wednesday 27 August 2025 12:09 AM IST
മലപ്പുറം : ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ മഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ നിർവഹിച്ചു. സലിം കാരാട്ട് അദ്ധ്യക്ഷത വഹിച്ചു. അച്ചമ്പാട്ടിൽ ബീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ പ്രസിഡന്റ് സബാഹ് വേങ്ങര , ജില്ലാ ജനറൽ സെക്രട്ടറി ഫക്രുദീൻ തങ്ങൾ, ഫൈസൽ ചുങ്കത്ത്, റസാഖ് മഞ്ചേരി നിർവഹിച്ചു. മഞ്ചേരിയിൽ പുതിയ യൂണിറ്റ് കമ്മിറ്റി കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റ് അബ്ദുള്ള അവുലൻ, ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ്, ട്രഷറർ ഉസ്മാൻ എന്ന മാനു എന്നിവരെ തിരഞ്ഞെടുത്തു . യൂത്ത് വിംഗ് പ്രസിഡന്റായി അക്ബർഷാ, സെക്രട്ടറിയായി ഫൈസൽ ചുങ്കത്ത്, ട്രഷററായി അബൂബക്കർ തൃപ്പനച്ചി എന്നിവരെ തിരഞ്ഞെടുത്തു