കളറായി ഓണച്ചന്തകൾ ഏത് മൂഡ്......ഓണം മൂഡ്

Wednesday 27 August 2025 12:11 AM IST
മാവേലി യാത്രയുടെ ഫ്ലാഗ് ഒഫിന് ശേഷം ജില്ല കളക്ടർ സ്നേഹിൽകുമാര്‍ സിംഗ് കോഴിക്കോട് റൂറൽ എസ്. പി. കെ.ഇ ബൈജു എന്നിവർ മാവേലിക്കൊപ്പം സെൽഫിയെടുക്കുന്നു

കോഴിക്കോട്: പൊന്നോണമെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നഗരമെങ്ങും ഓണം മൂഡ്. ആഘോഷങ്ങൾക്ക് നിറപകിട്ടേകാൻ ജില്ലയിലെങ്ങും ഓണച്ചന്തകളും ആരംഭിച്ചു. സപ്ളൈകോ, കൺസ്യൂമർഫെഡ്, ഖാദി എന്നിവിടെ വമ്പന്‍ ഓഫറുകളിലും വിലക്കുറവിലും സമ്മാനങ്ങളുമായാണ് നിത്യോപയോഗ സാധനങ്ങൾ സ്റ്റാളുകളിലൂടെ ലഭ്യമാക്കുന്നത്. ഉപ്പുതൊട്ട് കർപ്പൂരം വരെ ചന്തകളിൽ ലഭ്യമാണ്. വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളുമായി പലയിടങ്ങളിലും കുടുംബശ്രീ ഓണച്ചന്തകളും ആരംഭിച്ചു. മുതലക്കുളം മെെതാനിയിൽ കുടുംബശ്രീ ജില്ലാ തല ഓണച്ചന്ത 30 നും കൃഷിവകുപ്പിന്റെ ചന്തകൾ ഒന്നിനുമെത്തും.

ഓണം ഖാദി മേളകളും സജീവം

മിഠായിത്തെരുവ് ഖാദി എംപോറിയത്തിലെ ഓണം ഖാദി മേളയില്‍ 30ശതമാനം ഗവ.റിബേറ്റ് ഉണ്ട്. ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഓണം കൈത്തറി മേള തുടങ്ങി. സംസ്ഥാനത്തെയും ഇതരസംസ്ഥാനങ്ങളിലെയും കൈത്തറി സംഘങ്ങൾ, ഹാന്റക്‌സ്‌, ഹാൻവീവ്‌, ഹാൻഡിക്രാഫ്‌റ്റ്‌ സംഘങ്ങൾ എന്നിവരുടെ 28 സ്റ്റാളുകളാണ് മേളയില്‍ ഉള്ളത്.

വിലക്കുറവുമായി സപ്ലൈകോയും കൺസ്യൂമർ ഫെഡും

കൃത്രിമ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനും സപ്ലൈകോ, കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾക്കും തുടക്കമായി. നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിലാണ് നൽകുന്നത്. സ്റ്റേഡിയം ജംഗ്ഷന് സമീപത്താണ് ജില്ലാതല ഓണം ഫെയർ. താലൂക്ക് തലം, നിയമസഭാമണ്ഡലം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള ഫെയറുകൾ 31 മുതൽ ആരംഭിക്കും. സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന 13 ഇനങ്ങൾക്ക്‌ പുറമെ 250ൽ അധികം ബ്രാൻഡഡ്‌ നിത്യോപയോഗ സാധനങ്ങളും സപ്ലൈകോ ചന്തകളിലുണ്ട്. സമ്മാനം നൽകാനാഗ്രഹിക്കുന്നവർക്കായി ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്‌. 2500 രൂപയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്കായി ലക്കിഡ്രോയും നടത്തുന്നുണ്ട്‌. വെളിച്ചെണ്ണയ്ക്കും വിലക്കുറവുണ്ട്.

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് വഴിയുള്ള സഹകരണ ഓണചന്ത ബാങ്ക് റോഡില്‍ ഹോളിഡേ സിറ്റി സെന്റര്‍ ബില്‍ഡിഗിലാണ് (കുരിശ് പള്ളിക്ക് എതിര്‍വശം) ആരംഭിച്ചത്.

കൺസ്യൂമർഫെഡ് മുൻ ചെയർമാൻ എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജില്ലാതല ഓണച്ചന്തയിൽ ഒരു ദിവസം 100 പേർക്ക് സാധനങ്ങൾ ലഭ്യമാക്കും. ജില്ലയിൽ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണ സംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ. ഇവ സെപ്തംബർ നാല്‌ വരെയുണ്ടാകും. 13 നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാകും. ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും ലഭ്യമാകും. ഒപ്പം നോൺ-സബ്സിഡി ഇനങ്ങളുമുണ്ടാകും. പ്രാദേശിക ചന്തകളിൽ ഒരു ദിവസം 75 പേർക്കാണ് സാധനങ്ങൾ ലഭ്യമാകുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻകാർഡ് മുഖേനെ നിയന്ത്രണവിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്.

ഓ​ണം​ ​മാ​വേ​ലി​ ​യാ​ത്ര​യ്ക്ക് ​തു​ട​ക്കം

​യാ​ത്ര​ ​ശു​ചി​ത്വ​ ​മി​ഷ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തിൽ

കോ​ഴി​ക്കോ​ട്:​ ​ശു​ചി​ത്വ​ ​മി​ഷ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ല്‍​ ​ഒ​രു​ക്കി​യ​ ​മാ​വേ​ലി​ ​യാ​ത്ര​യു​ടെ​ ​ഫ്‌​ളാ​ഗ് ​ഒ​ഫ് ​ക​ള​ക്ട​റേ​റ്റി​ല്‍​ ​ജി​ല്ല​ ​ക​ള​ക്ട​ര്‍​ ​സ്‌​നേ​ഹി​ല്‍​കു​മാ​ര്‍​ ​സിം​ഗ് ​നി​ര്‍​വ​ഹി​ച്ചു.​ ​എ​ല്ലാ​ ​ഓ​ണാ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളി​ലും​ ​ഹ​രി​ത​ച​ട്ടം​ ​പാ​ലി​ക്കു​ന്ന​തി​ന്റെ​ ​അ​വ​ബോ​ധം​ ​സൃ​ഷ്ടി​ക്കാ​നാ​ണ് ​യാ​ത്ര​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ​'​വൃ​ത്തി​യു​ടെ​ ​ച​ക്ര​വ​ര്‍​ത്തി​'​യെ​ന്ന​ ​മു​ദ്രാ​വാ​ക്യ​ത്തോ​ടെ​യു​ള്ള​ ​ക്യാ​മ്പ​യി​ന്റെ​ ​അ​ഞ്ചു​ദി​വ​സ​ത്തെ​ ​വാ​ഹ​ന​യാ​ത്ര​യ്ക്കാ​ണ് ​സി​വി​ല്‍​ ​സ്റ്റേ​ഷ​നി​ല്‍​ ​നി​ന്ന് ​തു​ട​ക്ക​മാ​യ​ത്.​ ​നി​രോ​ധി​ത​ ​പ്ലാ​സ്റ്റി​ക് ​ഉ​ത്പ​ന്ന​ങ്ങ​ൾ,​ ​പേ​പ്പ​ര്‍​ ​പ്ലേ​റ്റ്,​ ​പേ​പ്പ​ര്‍​ ​ഗ്ലാ​സ് ​തു​ട​ങ്ങി​യ​വ​ ​ഒ​ഴി​വാ​ക്കി​ ​പ്ര​കൃ​തി​ ​സൗ​ഹൃ​ദ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​പ​യോ​ഗി​ച്ച് ​ഹ​രി​ത​ച​ട്ടം​ ​പാ​ലി​ച്ച് ​പ​രി​പാ​ടി​ക​ള്‍​ ​ന​ട​ത്താ​നും​ ​പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍​ ​ഹ​രി​ത​ ​പ്രോ​ട്ടോ​കോ​ള്‍​ ​സം​ബ​ന്ധി​ച്ച​ ​അ​വ​ബോ​ധം​ ​സൃ​ഷ്ടി​ക്കാ​നും​ ​ല​ക്ഷ്യ​മി​ടു​ന്നു.​ ​പ്ര​ത്യേ​കം​ ​അ​ല​ങ്ക​രി​ച്ച​ ​വാ​ഹ​ന​ത്തി​ല്‍​ ​മാ​വേ​ലി​ ​ജി​ല്ല​യി​ലു​ട​നീ​ളം​ ​സ​ഞ്ച​രി​ച്ച് ​ബോ​ധ​വ​ത്ക​ര​ണം​ ​ന​ട​ത്തും.​ ​സ്‌​കൂ​ള്‍,​ ​കോ​ളേ​ജ്,​ ​മാ​ര്‍​ക്ക​റ്റു​ക​ള്‍,​ ​പ​ഞ്ചാ​യ​ത്തു​ക​ള്‍,​ ​വി​നോ​ദ​സ​ഞ്ചാ​ര​ ​കേ​ന്ദ്ര​ങ്ങ​ള്‍​ ​തു​ട​ങ്ങി​യ​വ​ ​സ​ന്ദ​ര്‍​ശി​ക്കും.​ ​സി​വി​ല്‍​ ​സ്റ്റേ​ഷ​നി​ല്‍​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ല്‍​ ​എ​ല്‍.​എ​സ്.​ജി.​ഡി.​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ര്‍​ ​ബൈ​ജു​ ​ജോ​സ്,​ ​കോ​ഴി​ക്കോ​ട് ​റൂ​റ​ല്‍​ ​എ​സ്.​പി​ ​കെ.​ഇ​ ​ബൈ​ജു,​ ​ശു​ചി​ത്വ​ ​മി​ഷ​ന്‍​ ​അ​സി.​ ​കോ​ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​ ​സി.​കെ​ ​സ​രി​ത്ത്,​ ​പ്രോ​ഗ്രാം​ ​ഓ​ഫീ​സ​ര്‍​ ​ജ്യോ​തി​ഷ്,​ ​ജി​ല്ലാ​ ​റി​സോ​ഴ്‌​സ് ​പേ​ഴ്‌​സ​ണ്‍​ ​കെ.​പി​ ​രാ​ധാ​കൃ​ഷ്ണ​ന്‍​ ​തു​ട​ങ്ങി​യ​വ​ര്‍​ ​പ​ങ്കെ​ടു​ത്തു.